പെരുമ്പാവൂര്‍: നിര്‍ത്തിയിട്ട തടി ലോറിക്ക് പിന്നില്‍ കാറിടിച്ച് ഗര്‍ഭിണിയടക്കം മൂന്ന് പേര് മരിച്ചു. പെരുമ്പാവൂരിലാണ് സംഭവം. ഒറ്റത്തറ, കോട്ടൂര്‍, മൂഴിത്തൊടി വീട്ടില്‍ ഹനീഫ( 29), ഹനീഫയുടെ ഭാര്യ സുമയ്യ(20), ഫനീഫയുടെ സഹോദരന് ഷാജഹാന്( 27) എന്നിവരാണ് മരിച്ചത്. സുമയ്യ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. എം.സി റോഡില്‍ പുലര്‍ച്ചെ 3.30 നായിരുന്നു അപകടം.
മുണ്ടക്കയത്തെ സുമയ്യയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ എം.സി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങളും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.