കാറപകടം; കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു

ബാംഗളൂരു: ബാംഗളൂരുവില്‍ കാറപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ബാലുശേരി സ്വദേശികളായ അഭിരാം(23), ആദിത്ത് (25)എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അഖില്‍(25) പരിക്കുകളോടെ രക്ഷപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചെ കുമ്പല്‍ഗോഡിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്‌സിങ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അഭിരാമും ആദിത്തും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ അഖിലിനെ രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE