കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു മരണം

റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. റായ്പൂരിലെ അതല്‍ നഗറില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. മന്നല്‍ കൊസ്രേ, രവി തിവാരി, ഉമ്മര്‍ അലാം എന്നിവരാണ് മരിച്ചത്.

സൗരഭ് സാഹുവിനാണ് അപകടത്തില്‍ പരിക്കേറ്റത്. ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. ഡ്രൈവര്‍ക്കു റോഡ് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാതെ വന്നതാണ് അപകടത്തിലേക്ക് വഴി തെളിച്ചതെന്ന് പൊലീസ് പറഞ്ഞു. നാല് പേരും ന്യൂറായ്പൂരില്‍ ഹോട്ടല്‍ ജീവനക്കാരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

SHARE