നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജെ.ഡി.യു

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് ജെ.ഡി.യു. ജെ.ഡി.യു അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തിന് പുറത്തുള്ളതുമായ ഒരു പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടാനില്ല ജെഡിയു നേതാവ് ഗുലാം റസൂല്‍ ബലിയാവി പറഞ്ഞു. ഹരിയാന, ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജെഡിയു ഒറ്റയ്ക്ക് മത്സരിക്കുന്നത്.
നാല് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികള്‍ രൂപീകരിച്ചതായി ബലിയാവി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരില്‍ ജെഡിയുവിന് പ്രാധാന്യം ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ബിജെപിയുമായി സഖ്യം വേണ്ടെന്ന് ജെഡിയു തീരുമാനിച്ചിരിക്കുന്നത്.

SHARE