പാമ്പ് പിടുത്തം നിര്‍ത്തിലെന്ന് വാവാ സുരേഷ്

ആസൂത്രിതമായ സൈബര്‍ ആക്രമണത്തില്‍ മനംമടുത്ത് പാമ്പുപിടുത്തം നിര്‍ത്തും എന്ന നിലപാട് മാറ്റി വാവാ സുരേഷ്. പാമ്പിനെ പിടിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ തന്നെയാണ് തനിക്കെതിരെ രംഗത്തെത്തുന്നതെന്ന് സുരേഷ് പറഞ്ഞു. ഞാന്‍ പാമ്പിനെ പിടിക്കാന്‍ പാടില്ല, ഉമ്മ വെക്കാന്‍ പാടില്ല, കയ്യില്‍ വെച്ച് ക്ലാസ് എടുക്കാന്‍ പാടില്ല, പ്രദര്‍ശിപ്പിക്കാന്‍ പാടില്ല തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ പിന്‍മാറുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം നിരവധി ആളുകള്‍ വിളിച്ചിരുന്നു. എല്ലാരുടെയും അഭിപ്രായം പിന്‍മാറരുതെന്നാണ്. സാധാരണക്കാരുടെ അല്ലെങ്കില്‍ തന്നെ സ്‌നേഹിക്കുന്നവരുടെ അഭിപ്രായത്തെ മാനിച്ചാണ് ഈ രംഗത്ത് തുടരുന്നതെന്നും വാവാ സുരേഷ് പറഞ്ഞു.

SHARE