മാനിറ്റോബ: കാനഡയിലെ നാഷണല്‍ മൈക്രോബയോളജി ലാബില്‍ നിന്ന് ചൈനയിലേക്ക് മാരകമായ രോഗകാരികളെ കയറ്റി അയച്ചതായി വെളിപ്പെടുത്തല്‍. വിശദാംശങ്ങള്‍ പുതുതായി പുറത്തിറക്കിയ ആക്സസ്ടു-ഇന്‍ഫര്‍മേഷന്‍ രേഖകളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗകാരികളെ ആരാണ് ആദ്യമായി അയച്ചതെന്നും കൃത്യമായി എന്താണ് അയച്ചതെന്നും എവിടേക്കാണ് പോയതെന്നും രേഖകളിലുണ്ട്.
വിന്നിപെഗിലെ ലാബില്‍ നിന്ന് എസ്കോര്‍ട്ട് ചെയ്ത ശാസ്ത്രജ്ഞരില്‍ ഒരാള്‍ കഴിഞ്ഞ ജൂലൈയില്‍ നടത്തിയ ആര്.സി.എം.പി അന്വേഷണത്തിനിടയിലാണ് നാല് മാസം മുമ്പ് വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് രോഗകാരികളെ കയറ്റുമതി ചെയ്തതെന്ന് സ്ഥിരീകരിക്കുന്നു.
നയ ലംഘനം നടത്തിയതിന്് ഡോ. സിയാങ്ഗുവോ, ഭര്‍ത്താവ് കെഡിംഗ് ചെംഗ് എന്നിവരെയും ഇവരുടെ ചൈനീസ് വിദ്യാര്‍ത്ഥികളെയും കാനഡയിലെ ഏക ലെവല്‍ 4 ലാബില്‍ നിന്ന് പുറത്താക്കിയിരുന്നു.വൈറസ് കയറ്റുമതി കൊറോണയുമായി ബന്ധമില്ലെന്നാണ് കനേഡിയന്‍ അധികൃതരുടെ വെളിപ്പെടുത്തല്‍.