‘കേരളത്തിന് ഒപ്പമുണ്ട്, ദുഃഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു’; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സര്‍വ സഹായവും നല്‍കി ഒപ്പം നില്‍ക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കേരളത്തിലെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ കാനഡയുടെ ജനത പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തെ കനേഡിയക്കാര്‍ അകമഴിഞ്ഞ് സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

SHARE