ജോര്‍ജ് ഫ്‌ളോയ്ഡ്: വംശീയ വിരുദ്ധ റാലിയില്‍ പങ്കെടുത്ത് കനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ

ടൊറന്റോ: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കനഡയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ അണി നിരന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ. വെള്ളിയാഴ്ച ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലിയിലാണ് പ്രധാനമന്ത്രിയും ഭാഗഭാക്കായത്. മുട്ടുകുത്തി നിന്ന് ട്രുഡോ ഫ്‌ളോയിഡിന് ആദരമര്‍പ്പിച്ചു.

പാര്‍ലമെന്റിന് മുമ്പിലെ പ്രതിഷേധത്തില്‍ അംഗരക്ഷകര്‍ക്കൊപ്പം കറുത്ത മാസ്‌ക് ധരിച്ചാണ് ട്രുഡോയെത്തിയത്. നോ ജസ്റ്റിസ് ഇക്വല്‍ ടു നോ പീസ് എന്നായിരുന്നു പ്രതിഷേധത്തിന്റെ പേര്. ടൊറന്റോയ്ക്ക് പുറമേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളും സമാന പ്രതിഷേധങ്ങള്‍ അരങ്ങേറി.

ഈയിടെ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപിനെ കുറിച്ചുള്ള ചോദ്യത്തിന് ട്രുഡോ മറുപടി പറയാന്‍ ഏറെ സമയമെടുത്തത് വാര്‍ത്തയായിരുന്നു. ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിക്കാന്‍ സൈന്യത്തെ വിളിച്ചതിനെക്കുറിച്ച് പത്രപ്രവര്‍ത്തന്‍ ചോദിച്ചപ്പോളാണ് ട്രൂഡോ അര മിനുറ്റോളം മൗനിയായത്. തുടര്‍ന്ന് യുഎസിലെ സംഭവങ്ങള്‍ കനേഡിയന്‍മാര്‍ ഭയാനകമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

SHARE