കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കോവിഡ് 19 വൈറസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്.
ഭാര്യക്ക് കൊറോണവൈറസ് ലക്ഷണങ്ങള്‍ക്ക് കണ്ടുതുടങ്ങിയതൊടെ ജസ്റ്റിന് ട്രൂഡോ നിരീക്ഷണത്തിലേക്കായി ജാഗ്രത പാലിക്കുകയായിരുന്നു.
നോവല്‍ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഭാര്യ കാണിച്ചുതുടങ്ങിയതോടെ സ്വയം നിരീക്ഷണത്തിന്റെ ഭാഗമായി എല്ലാ പൊതു പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ വ്യാഴാഴ്ച പ്രഖ്യാപിച്ചു.
മാര്‍ച്ച് 11 ന് ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ ഭാര്യ സോഫി ഗ്രെഗോയര്‍ ട്രൂഡോയുടെ രോഗ ലക്ഷണങ്ങള്‍ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് പ്രധാനമന്ത്രി വീട്ടില്‍ തന്നെ ഒതുങ്ങി, ഭരണകാര്യങ്ങളും മറ്റും ഫോണ്‍ കോളുകള്‍ വീഡിയോ മീറ്റിംഗുകളുമാക്കി ദിവസങ്ങള്‍ നീക്കാന്‍ തീരുമാനിച്ചത്.
സോഫിക്ക് നേരിയ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നതുവരെ ദമ്പതികള്‍ വീട്ടില്‍ തുടരുകയാണ്. അതേസമയം ട്രൂഡോ ഇതുവരെ ഒരു ലക്ഷണവും പ്രകടിപ്പിച്ചിട്ടില്ല. കാനഡയില്‍ നിലവില്‍ 103 സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുണ്ട്.
ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഓസ്കാര്‍ അവാര്‍ഡ് ജേതാവായ അമേരിക്കന്‍ നടന് ടോം ഹാന്‍ക്സിനും ഭാര്യ റിറ്റ വില്‍സണിനും കോവിഡ് സ്ഥിരീകരിച്ചു. ആസ്ത്രേലിയയിലെ ക്യൂന്സ്ലാന്റില് സിനിമ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ടോം ഹാന്ക്സ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രോഗവിവരം പുറത്തുവിട്ടത്. താനും ഭാര്യ റിറ്റയും ആസ്ത്രലിയയിലാണെന്നും ക്ഷീണവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊറോണ പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായിരിക്കുകയാണെന്നും അദ്ദേഹം എഴുതി.