കാനഡയില്‍ വെടിവെപ്പില്‍ വനിതാ പൊലീസുകാരി ഉള്‍പ്പെടെ 13 പേര്‍ മരിച്ചു

ഒട്ടാവ: കാനഡയില്‍ വെടിവയ്പില്‍ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വനിതാ പൊലീസുകാരിയും ഉള്‍പ്പെടുന്നു. പൊലീസുകാരനെന്ന വ്യാജേനയാണ് അക്രമി എത്തിയത്. നോവ സ്‌കോഷയിലാണ് സംഭവം. അക്രമി ഗബ്രിയേല്‍ വോര്‍ട്മാന്‍ വെടിയേറ്റു മരിച്ചു. അവസാനം ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

12 മണിക്കൂര്‍ നീണ്ട അവസ്ഥക്ക് അന്ത്യമായത് അക്രമി സ്വയം മരണത്തിന് കീഴടങ്ങിയതോടെയാണ്. ശനിയാഴ്ച തോക്കുധാരി പൊലീസ് വേഷത്തില്‍ അക്രമണത്തിന് ഇറങ്ങിയത്. വണ്ടിയില്‍ നിന്ന് ഇറങ്ങി ഇയാള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ വീടിന് പുറത്ത് ഇറങ്ങരുതെന്ന് ആളുകളോട് പൊലീസ് നിര്‍ദേശിച്ചു,

പലസ്ഥലങ്ങളിലായി വെടിവെപ്പ് നടത്തിയതിനാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഡ്യൂട്ടിക്കിടയിലാണ് റോയല്ഡ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കോണ്‍സ്റ്റബിള്‍ ഹെയ്ഡ് സ്റ്റിവന്‍സ്റ്റണ്‍ കൊല്ലപ്പെട്ടത്.

SHARE