ട്രംപിനെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നില്‍ അര മിനുറ്റോളം മൗനിയായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പ്രതികരിക്കുന്നതിന് 20 സെക്കന്‍ഡില്‍ കൂടുതല്‍ ചിന്തിച്ച് കാനഡ പ്രസിഡന്റ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിക്കാന്‍ സൈന്യത്തെ വിളിച്ചതിനെക്കുറിച്ച് പത്രപ്രവര്‍ത്തന്‍ ചോദിച്ചപ്പോളാണ് കാനഡ പ്രധാനനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അര മിനുറ്റോളം മൗനിയായത്. തുടര്‍ന്ന് യുഎസിലെ സംഭവങ്ങള്‍ കനേഡിയന്‍മാര്‍ ഭയാനകമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

”അമേരിക്കയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നാമെല്ലാവരും ഭയത്തോടെയും പരിഭ്രാന്തിയിലുമാണ് കാണുന്നത്,” ട്രൂഡോ ചൊവ്വാഴ്ച ഒരു ദിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ക്കെതിരെ സൈനികരെ ഉപയോഗപ്പെടുത്തണമെന്ന ട്രംപിന്റെ വാദത്തെക്കുറിച്ച് റിപ്പോര്‍ട്ടര്‍ സൂചിപ്പിച്ചപ്പോയായിരുന്നു കാനഡ പ്രധാനമന്ത്രിയുടെ പ്രതികരണം.

പുരോഗതി ഉണ്ടായിട്ടും പതിറ്റാണ്ടുകളായി അനീതി തുടരുന്നത് എന്തുകൊണ്ടെന്ന് തിരിച്ചറിയേണ്ട സമയമാണിത്. ആളുകളെ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ട്രൂഡോ പറഞ്ഞു.

എന്നാല്‍, ട്രംപിന്റെ വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഒരു റിപ്പോര്‍ട്ടര്‍ കൂടുതല്‍ അഭിപ്രായം ചോദിച്ചപ്പോള്‍, കനേഡിയന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ എന്റെ ജോലി കനേഡിയന്‍മാര്‍ക്ക് വേണ്ടി നിലകൊള്ളുക എന്നതാണെന്നാണ് ട്രൂഡോ പറഞ്ഞത്. കാനഡയില്‍ വംശീയതയ്ക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്രൂഡോ സംസാരിച്ചു.

കഴിഞ്ഞയാഴ്ച മിനിയാപൊളിസില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ടതുമുതല്‍ നടക്കുന്നത് പ്രസിഡന്റ് ട്രംപ് നടത്തുന്ന ഇടപെടലുകള്‍ യുഎസില്‍ പ്രതിഷേധത്തിന് ആക്കംകൂട്ടുന്ന സാഹചര്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍.