അദ്ദേഹത്തിന്റെ ആക്രമണം പുത്തന്‍ ക്രിക്കറ്റിലുപോലുമില്ല; തന്റെ താരബിംബത്തെ കുറിച്ച് വാചാലനായി ഇന്‍സമാം-ഉള്‍-ഹക്ക്

ബാറ്റിംഗിലെ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റര്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് നടത്തിയ ആക്രമണ ശൈലിക്ക് ഇന്നും സമാനതകളില്ലെന്ന് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും തനത് ശൈലിയില്‍ ക്രിക്കറ്റ് കീഴടക്കിയവനുമായ ഇന്‍സാം ഉല്‍ ഹഖ്.

”ഐതിഹാസികനായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനൊപ്പം ഞാന്‍ ഒരിക്കല്‍ ബാറ്റ് ചെയ്തിരുന്നു. അപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് വന്ന് ചോദിച്ചു, നമ്മളില്‍ ആരാണ് ഏറ്റവും വലിയ സിക്‌സ് അടിക്കുകയെന്ന് പരിശോധിച്ചാലോ എന്ന്. ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് സമ്മതം മൂളി. ആ സമയത്ത് അദ്ദേഹം വിരമിച്ച കളിക്കാരനും ഞാന്‍ വളരെ ചെറുപ്പമായിരുന്നു അത്‌കൊണ്ട് തന്നെ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു” യൂട്യൂബ് വീഡിയോയില്‍ ഇന്‍സമാം ഓര്‍മ്മ പങ്കുവെച്ചു.

എന്നാല്‍ ആദ്യ ഓവറില്‍ തന്നെ അദ്ദേഹം ഒരു സിക്‌സറടിച്ചു, അത് മൈതാനത്തിന് പുറത്ത് പാര്‍ക്കിംഗ് മേഖലയിലാണ് എത്തിയത്. തുടര്‍ന്ന് ഞാന്‍ ഡ്രസ്സിംഗ് റൂമിന് മുകളിലൂടെ ഒരു സിക്‌സര്‍ പറത്തി. അത് റിച്ചാര്‍ഡിന്റെ സിക്‌സിനേക്കാള്‍ ദൂരത്തിലായിരുന്നു. ഞാന്‍ വലിയ സിക്‌സ് അടിച്ച സന്തോഷത്തില്‍ നിന്നു. എന്നാല്‍ താന്‍ ഇതുവരെ ഔട്ടായിട്ടില്ലെന്നും കളികാണാനിരിക്കുന്നേയുള്ളൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മൂന്നാം ഓവറില്‍ വിവ് റിച്ചാര്‍ഡ്‌സ് ഡ്രസ്സിംഗ് റൂമിന് മുകളിലേക്കാണ് സിക്‌സര്‍ പായിച്ചത്. പിന്നാലെ ഒരു പന്തൊഴികെ തുടരെ അടിയായിരുന്നു. ഗ്രൗണ്ടിന് പുറത്തെ വീടുകളിലേക്ക് മൂന്ന് വമ്പന്‍ സിക്‌സറുകള്‍ അദ്ദേഹം പറത്തി. അത്തരത്തിലുള്ള ഒരു കളിക്കാരനായിരുന്നു അദ്ദേഹം. വിരമിച്ച ശേഷവും അദ്ദേഹം ഈ നിലയില്‍ കളിച്ചു. അത്ര മികച്ച കളിക്കാരനായിരുന്നു അദ്ദേഹം.

വിവ് റിച്ചാര്‍ഡ്‌സിന്റെ ആക്രമണത്തിന് ഇന്നും സമാനതകളില്ലെന്നും അദ്ദേഹവുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന ഒരു ബാറ്റ്‌സ്മാന്‍മാരുമില്ലെന്നും ഇന്‍സമാം അവകാശപ്പെട്ടു. ഇന്ന് നമ്മള്‍ കാണുന്ന ഉയര്‍ന്ന സ്‌കോറിംഗ് മത്സരങ്ങള്‍ക്കിടയിലും ആധുനിക ഗെയിമില്‍ വിവ് റിച്ചാര്‍ഡ്സിനെപ്പോലെ ആക്രമണോത്സുകത എനിക്ക് കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ആക്രമണശൈലി വളരെ ഉയര്‍ന്നതായിരുന്നു. യഥാര്‍ത്ഥ ക്രിക്കറ്റെന്നാല്‍ ആക്രമിച്ചുകളിയാണ്്. ആക്രമണം കാരണമാണ് ആളുകള്‍ ക്രിക്കറ്റ് ആസ്വദിക്കുന്നത്. പാക് ടിട്വന്റി ക്ലബായ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ ഉപദേശകനാരുന്നതിലൂടെ കളിക്കാര്‍ വളരെയധികം പഠിക്കുമെന്ന് ഞാന്‍ കരുതുന്നു,പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

SHARE