ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ മാവേലിസ്റ്റോറുകളില്‍ നിന്ന് വാങ്ങാം; മന്ത്രി പി തിലോത്തമന്‍

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ കാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങള്‍ക്കും തൊട്ടടുത്ത മാവേലി സ്‌റ്റോറുകളില്‍ സമീപിക്കാവുന്നതാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്‍കുവാന്‍ ബന്ധപ്പെട്ട മാവേലി സ്‌റ്റോര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യത്തിന് ഉള്ള സാധനങ്ങള്‍ എല്ലാ മാവേലി സ്‌റ്റോറുകളിലും എത്തിച്ചു നല്‍കുവാന്‍ ഗോഡൗണ്‍ ചുമതലയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

SHARE