ഉയര്‍ന്ന കോള്‍, ഡേറ്റ നിരക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: എയര്‍ടെല്‍, ഐഡിയ വൊഡാഫോണ്‍ എന്നിവ കോള്‍, ഡേറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ വര്‍ധിപ്പിക്കുകയാണ്. സൗജന്യ കോളുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 45 ശതമാനം വരെയാണ് നിരക്കുകളിലെ വര്‍ധന. മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളില്‍ 50% വരെയാണു വര്‍ധന.

ബിഎസ്എന്‍എലും നിരക്ക് വര്‍ധിപ്പിച്ചേക്കും.വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണു വര്‍ധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന കോളുകള്‍ക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളില്‍ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളില്‍ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളില്‍ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം. ഇതിനു ശേഷമുള്ള കോളുകള്‍ക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും.

എയര്‍ടെല്‍ 28 ദിവസം ( ജനകീയ പ്ലാനുകള്‍, ബ്രാക്കറ്റില്‍ പുതിയ നിരക്ക്, വര്‍ധിക്കുന്ന തുക, ബ്രാക്കറ്റില്‍ ശതമാനം)

35 രൂപ (49 രൂപ), +14 (40%)

129 രൂപ (148 രൂപ), +19 (15%)

169 രൂപ (248 രൂപ), +79 (47%)

199 രൂപ (248 രൂപ), +49 (25%)

249 രൂപ (298 രൂപ), +49 (20%)

82 ദിവസം

448 രൂപ (598 രൂപ/84 ദിവസം), +150 (33%)

499 രൂപ (698 രൂപ/84 ദിവസം), +199 (40%)

336 ദിവസം

998 രൂപ (1498രൂപ/365 ദിവസം), +500 (50%)

365 ദിവസം

1699 രൂപ (2398 രൂപ), +699 (41%)

വൊഡാഫോണ്‍–ഐഡിയ

28 ദിവസം

129 രൂപ (149 രൂപ), +20 (16%)

199 രൂപ (249 രൂപ), +50 (25%)

229 രൂപ (299 രൂപ), +70 (31%)

84 ദിവസം

459 രൂപ (599 രൂപ), +140 (31%)

365 ദിവസം

999 രൂപ (1499 രൂപ), +500 (50%)

1699 രൂപ (2399 രൂപ), +700 (41%)

SHARE