വിജയത്തേരില്‍ എം.എസ്.എഫ്

കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം. പരമ്പരാഗതമായി എം.എസ്.എഫ് ഭരിച്ച ക്യാമ്പസുകള്‍ നിലനിര്‍ത്തിയതോടൊപ്പം ഇടത് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയുമാണ് വന്‍ മുന്നേറ്റം നടത്തിയത്.
ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ 57 ഇടത്ത് ഒറ്റക്കും 22 ഇടത്ത് മുന്നണിയായും എം.എസ്.എഫ് ഭരിക്കും. ഇതിനകം 103 യു.യു.സിമാരെ എം.എസ്.എഫിന് നേടാനായി.

fdവയനാട്ടില്‍ രണ്ടും കോഴിക്കോട് 41 ഉം മലപ്പുറത്ത് 49 ഉം പാലക്കാട് 11 ഉം യു.യു.സിമാരെ നേടി. ഫറൂഖ് കോളജില്‍ നേരത്തെതന്നെ സമ്പൂര്‍ണ്ണമായി എം.എസ്.എഫ് ഒറ്റക്ക് യൂണിയന്‍ പിടിച്ചിരുന്നു. ഗവ:കോളേജ് മലപ്പുറം, ഗവ:വനിതാ കോളജ് മലപ്പുറം, എം.ഇ.എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്, എസ്.എം.ഐ കോളേജ് വടകര, എസ്.എ കോളേജ് ചേന്ദമംഗലൂര്‍, എസ്.എസ് കോളേജ് അരീക്കോട്, എച്ച്.എം കോളേജ് മഞ്ചേരി എന്നിവിടങ്ങളില്‍ എം.എസ്.എഫ് തനിച്ച് മത്സരിച്ച് എസ്.എഫ്.ഐയില്‍ നിന്ന് യൂണിയന്‍ പിടിച്ചെടുത്തു. പതിറ്റാണ്ടുകള്‍ക്ക് ശേഷം കല്‍പ്പറ്റ ഗവര്‍ണ്‍മെന്റ് കോളേജില്‍ ചെങ്കോട്ട തകര്‍ത്ത് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനവും തിരൂര്‍ ടി.എം.ജി കോളേജില്‍ യു.യു.സി, ജന.ക്യാപ്റ്റന്‍ സ്ഥാനവും എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തു. സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെയും അക്രമ രാഷ്ട്രീയത്തിനും എതിരായ ക്യാമ്പസുകളുടെ വിധിയെഴുത്താണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ എന്നിവര്‍ പ്രസ്താവിച്ചു.

SHARE