ആരോഗ്യ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എം.എസ്.എഫ് മുന്നണിക്ക് നേട്ടം

കോഴിക്കോട്: കേരള ആരോഗ്യ സര്‍വ്വകലാശാലക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിക്ക് നേട്ടം.എ റ ണാംകുളം പാട്യാര്‍ ഹോമിയോ കോളേജില്‍ മുഴുവന്‍ സീറ്റും എം.എസ്.എഫ് മുന്നണി നേടി.ചെയര്‍മാനായി മലപ്പുറം ജില്ലാ മെഡി ഫെഡ് കണ്‍വീനര്‍ മുബഷിര്‍ അലി തെരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് ഗവ: ഹോമിയോ കോളേജില്‍ അവസാന വര്‍ഷ റപ്രസന്റേറി ആയി മെഡിഫെഡ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഫവാസ് ഇബ്‌നു അലി വിജയിച്ചു.കാസര്‍കോട് മാലിക് ദീനാര്‍ കോളേജ് ഓഫ് നേഴ് സിംഗില്‍ യു യു സി ആയി മെഡിഫെഡ് സംസ്ഥാന ജോ: കണ്‍വീനര്‍ റമീസ് ഇരിക്കൂര്‍ തെരഞ്ഞെടുയ്ക്കപ്പെട്ടു. ചെയര്‍മാനായി മെഡിഫെഡ് സ്ഥാനാര്‍ത്ഥി ഷബീറുല്‍ ജിഷാം വിജയിച്ചു.

കൊല്ലം ഗവ: മെഡിക്കല്‍ കോളേജ് യു യു സി എം.എസ്.എഫ് പിടിച്ചെടുത്തു. കോഴിക്കോട് മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ എം എസ് എഫ് പിന്തുണച്ച മുന്നണി യൂണിയന്‍ നേടി. വിജയികളെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി നവാസ് എന്നിവര്‍ അഭിനന്ദിച്ചു.

SHARE