അതിഥി തൊഴിലാളികളുടെ ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും; കോഴിക്കോട് ജില്ലാ കളക്ടര്‍

കൊറോണ വ്യാപനം തടയുന്നത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലുള്ള അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) നോഡല്‍ ഓഫീസറായും, ജില്ലാലേബര്‍ ഓഫീസര്‍, ജില്ലാലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന ഒരു ടീം രൂപികരിച്ച് ചുമതല നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അന്യസംസ്ഥാന തൊഴിലാളികള്‍ നിലവില്‍ ഏത് തൊഴിലുടമയുടെ കീഴിലാണോ ജോലിചെയ്യുന്നത് അവിടെ തന്നെ തുടരേണ്ടതാണ്. തൊഴിലാളികള്‍ക്കുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. തദ്ദേശ സ്വയംഭരണ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഇത് ഉറപ്പുവരുത്തണം. മൈഗ്രസ് ലാബറേഴ്‌സ് വെല്‍ഫെയര്‍ കോഓര്‍ഡിനേഷന്‍ ടീം ജില്ലയിലുടനീളം പരിശോധനകള്‍ നടത്തുകയും അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

SHARE