കോഴിക്കോട് ചേമഞ്ചേരിയിലെ സിപിഎം ഭരിക്കുന്ന സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വീട്ടമ്മയുടെ വാര്‍ധക്യ പെന്ഷന് വ്യാജ ഒപ്പിട്ടു തട്ടിയെടുത്തെന്ന് പരാതി. ചേമഞ്ചേരി ഒറവങ്കര സ്വദേശി സലീനയ്ക്കാണ് പണം നഷ്ടമായത്. സംഭവത്തില്‍ സലീന പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നല്കി. 2019 ഓഗസ്റ്റിലാണ് സലീനക്ക് പെന്ഷന് അനുവദിക്കുന്നത്. ചേമഞ്ചേരി സര്‍വീസ് സഹകരബാങ്ക് വഴിയാണ് പഞ്ചായത്ത് പെന്ഷന് വിതരണം ചെയ്തിരുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ പെന്ഷന് വാങ്ങിയിരുന്നില്ല.
പിന്നീട് അന്വേഷിച്ചപ്പോള്‍ പഞ്ചായത്ത് രേഖകള്‍ പ്രകാരം രണ്ടു മാസത്തെ തുക സലീന ബാങ്കില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയതായുള്ള വിവരമാണു ലഭിച്ചത്. സിപിഎം ഭരണസമിതിയുള്ള ചേമഞ്ചേരി സഹകരണ ബാങ്ക് വഴിയാണ് പെന്ഷന് അനുവദിച്ചിരുന്നത്. നേരിട്ട് അക്കൗണ്ടിലേക്ക് പണം വരുന്നതിനു മുന്‍പുള്ള രണ്ട് മാസത്തെ തുകയാണ് സലീനക്ക് നഷ്ടമായത്.