കേന്ദ്രത്തിന് തിരിച്ചടി ; സി.എ.എ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വിദ്യാര്‍ത്ഥി രാജ്യം വിടാന്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തീരുമാനം കോടതി സ്റ്റേ ചെയ്തു

പൗരത്വനിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദേശ വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തീരുമാനം കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിദ്യാര്‍ത്ഥി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് തീരുമാനം.മാര്‍ച്ച് 18 ന് കേസില്‍ വിധി പറയും.

ജാദവ്പൂര്‍ സര്‍വകലാശാലയിലെ പോളിഷ് വിദ്യാര്‍ത്ഥി കാമല്‍ സീദ്ഷിന്‍സ്‌കിയോടാണ് പൗരത്വസമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് രാജ്യം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നത്. ഫെബ്രുവരി 14ന് നല്‍കിയ നോട്ടീസ് പ്രകാരം, രണ്ടാഴ്ചക്കുള്ളില്‍ രാജ്യം വിടാനായിരുന്നു നിര്‍ദ്ദേശം. വിസാ ചടങ്ങളുടെ ലംഘനം നടന്നു എന്നായിരുന്നു നോട്ടീസില്‍ ആരോപിച്ചിരുന്നത്. നോട്ടീസ് കിട്ടിയതോടെ ബുധനാഴ്ച വിദ്യാര്‍ത്ഥി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാദവ്പൂര്‍ സര്‍വകലാശാലയിലെ പഠിതാവാകും മുമ്പ് ഇയാള്‍ വിശ്വഭാരതി യൂണിവേഴ്സ്റ്റിയില്‍ നിന്ന് സംസ്‌കൃതത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പോമ നേടിയിരുന്നു

SHARE