പൗരത്വ ബില്ലിന് ഹിറ്റലറിന്റെ നീക്കങ്ങളുമായി സാമ്യം; സഭയില്‍ തെളിവ് നിരത്തി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക്ക് ഒബ്‌റൈന്‍

പൗരത്വ ബില്ലിന് ജര്‍മ്മനിയിലെ നാസി ബില്ലുമായുള്ള സാമ്യം നിരത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക്ക് ഒബ്‌റെയിന്‍.നാസി ക്യാമ്പുകളിലെ അവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.രാജ്യം ഇന്ന് ഭീഷണി നേരിടുന്നത് രാജ്യം ഭരിക്കുന്നവരില്‍ നിന്നാണ്. രാജ്യത്തെ ഒന്നാക്കണമെന്ന് പറഞ്ഞ് നടക്കുന്നവര്‍ മതത്തിന്റെ പേരില്‍ രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു തുടങ്ങിയത്. ബില്ലില്‍ പന്ത്രണ്ടു ഭേദഗതികള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബില്ലിനെതിരെ ഇടതുപക്ഷം നാലുഭേദഗതികള്‍ ആവശ്യപ്പെട്ടപ്പോള്‍ ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ ചര്‍ച്ചക്ക് ശേഷം മാത്രമേ നിലപാട് അറിയിക്കൂവെന്ന് ശിവസേനയും വ്യക്തമാക്കി.