ഫിലിം ഫെസ്റ്റിവലില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധവുമായി ‘ഉണ്ട’ സിനിമാ സംഘം

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് ‘ഉണ്ട’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഐ.എഫ്.എഫ്.കെയിലെ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനിടെയാണ് അണിയറപ്രവര്‍ത്തകര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചത്. ചിത്രത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത്ത് ഹര്‍ഷാദ്, അഭിനേതാവ് ഗോകുലന്‍ തുടങ്ങിയവര്‍ പ്ലക്കാര്‍ഡുമായി വേദിയിലെത്തി.

SHARE