പൗരത്വ ഭേദഗതി നിയമം; സുപ്രീംകോടതിയെ സമീപിച്ച് അസദുദ്ദീന്‍ ഉവൈസി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രികോടതിയെ സമീപിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉവൈസി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയമത്തിനെതിരെ ഉവൈസി സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോക്‌സഭയില്‍ പൗരത്വ ബില്‍ കീറിയെറിഞ്ഞ ഉവൈസി ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്നും ഇന്ത്യന്‍ മുസ്ലിംകളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ രാജ്യത്തെ സുരക്ഷക്ക് ഭീഷണിയാണെന്നും ഉവൈസി പറഞ്ഞിരുന്നു.

ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് ബില്ലിനെതിരെ പതിമൂന്ന് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്ര സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

SHARE