പൗരത്വ ഭേദഗതി നിയമത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷമാകുന്നു. തമിഴ്‌നാട്ടില്‍ നിയമം നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ മന്ത്രിയായ നീലോഫര്‍ കഫീല്‍.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഉചിതമാകില്ല. ഭേദഗതി നടപ്പാക്കില്ലെന്ന മറ്റു സംസ്ഥാനങ്ങളുടെ നിലപാട് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലികള്‍ നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.പൗരത്വ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുക വഴി എ.ഐ.എ.ഡി.എം.കെ തമിഴരെ വഞ്ചിച്ചെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ചെന്നൈയില്‍ റാലി നടത്തിയത്. ഇത് തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ ക്ക് വലിയ രീതിയില്‍ ബാധിക്കുമെന്ന തിരിച്ചറിവാണ് സര്‍ക്കാരിനെ തീരുമാനത്തിലേക്കെത്തിക്കുന്നതെന്നാണ് പ്രാഥമിക വിവരം.