പൗരത്വ ബില്‍; മുസ്ലിംലീഗ് ഇന്ന് സുപ്രീംകോടതിയിലേക്ക്

കോഴിക്കോട്: പാര്‍ലമെന്റില്‍ ബി.ജെ.പി പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരായി നിയമ നടപടിക്കൊരുങ്ങി മുസ്ലിംലീഗ്. ഇതിനെതിരെ ഇന്ന് മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ പാസായതോടെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലും ആയി നേരത്തെ മുസ്ലിംലീഗ് ചര്‍ച്ച നടത്തിയിരുന്നു. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബശീര്‍, അബ്ദുല്‍ വഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് കപില്‍ സിബലിനെ കണ്ട് നിയമപരമായ നടപടികളെ കുറിച്ച് ചര്‍ച്ച നടത്തിയത്.