പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് എത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.

രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ബില്ല് പാസായത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ അടക്കമുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, സൗഗത റോയിയും
അസദുദ്ദീന്‍ ഉവൈസിയും രംഗത്തെത്തി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയാല്‍ അമിത് ഷായുടെ പേര് ചരിത്രത്തില്‍ ഹിറ്റ്‌ലര്‍ക്കൊപ്പമാകുമെന്ന് അസദുദ്ദീന്‍ ഉവൈസിയും എന്നു തുടങ്ങി പ്രതിപക്ഷം വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉന്നയിച്ചത്.

SHARE