പൗരത്വ ഭേദഗതി നിയമം: കോട്ടയത്ത് മുസ്‌ലിം സംഘടനകളുടെ പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈരാറ്റുപേട്ടയില്‍ നടന്ന പ്രതിഷേധമാര്‍ച്ചും മനുഷ്യാവകാശ സമ്മേളനവും പതിനായിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യാവകാശ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് സെക്രട്ടറി സാദിഖ് ഉളിയില്‍ ഇമാംസ് കൗണ്‍സില്‍ സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം നടത്താനാണ് മുസ്‌ലിം സംഘടനകളുടെ തീരുമാനം. ഈരാറ്റുപേട്ട ടൗണില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പ്രതിനിധികളും പിന്തുണയുമായെത്തി.

SHARE