പൗരത്വ ഭേദഗതി നിയമം; മുസ്‌ലിംലീഗ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും


ന്യൂഡല്‍ഹി: മതം മാനദണ്ഡമാക്കി പൗരത്വം നല്‍കാനുള്ള വ്യവസ്ഥകളടങ്ങിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് എംപിമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ. ബോബ്‌ദെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

മുസ്‌ലിംലീഗ് എം.പിമാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരാവുക. മുസ്‌ലിംലീഗ് എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, നവാസ് കനി എന്നിവര്‍ നേരിട്ടെത്തിയാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ആദ്യം സുപ്രീംകോടതിയെ സമീപിച്ചതും മുസ്‌ലിംലീഗ് ആയിരുന്നു. തൊട്ടു പിന്നാലെ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതി മുമ്പാകെ എത്തിയത്. ഇതേ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട മറ്റ് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.

SHARE