പൗരത്വ ഭേദഗതി നിയമം ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി;രമേശ് ചെന്നിത്തല

കോഴിക്കോട്: ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് നടപടിയാണ് പൗരത്വ ഭേതഗതി നിയമമെന്ന് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് സര്‍വ്വാധിപത്യവും ഏകാധിപത്യവും അടിച്ചേല്‍പ്പിക്കുകയാണ്.മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് പോലും മതരാഷ്ട്ര നിര്‍മ്മാണത്തിന് മുതിര്‍ന്നിട്ടില്ല.ഹിന്ദു രാഷ്ട്രം നിര്‍മ്മാണത്തിലേക്കുള്ള ചുവടുവെപ്പാണ് പൗരത്വ ഭേതഗതി പോലുള്ള നിയമങ്ങളെന്നും ഹിറ്റ്‌ലറുടേയും മുസോളിനിയുടേയും പാതയാണ് നരേന്ദ്ര മോദി പിന്‍പറ്റുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന് വേരുന്ന പ്രതിഷേധങ്ങള്‍ മുസ്ലീം സമുദായത്തിന്റേതുമാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനവിഭാഗങ്ങളുടേതുമാണ്.രാജ്യം കോണ്‍ഗ്രസ് ഭരിച്ചപ്പോഴൊന്നും മുസ്ലീങ്ങള്‍ക്ക് ഇത്തരം ഒരു അവസ്ഥ വന്നിട്ടില്ല.കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

SHARE