പൗരത്വ ബില്‍ മുസ്‌ലിം സമുദായത്തെ മാത്രം ലക്ഷ്യമിട്ടെന്ന് കുഞ്ഞാലിക്കുട്ടി; അല്ലെന്ന് അമിത് ഷാ

ദേശീയ പൗരത്വഭേദഗതി ബില്‍ ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും
അഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ ഏറ്റുമുട്ടി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് നടവില്‍ പൗരത്വഭേദഗതി ബില്‍ മന്ത്രി സഭയില്‍വച്ചെപ്പോളായിരുന്നു വാഗ്വാതം.

പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ പ്രത്യേക മതവിഭാഗത്തിന്റെ പേര്‍ പറഞ്ഞതോടെ സ്പീക്കര്‍ റൂളിങ് വന്നു.
എന്നാല്‍, ഇത് എല്ലാവരും അറിയുന്നതും പറയുന്നതമായ കാര്യമാണെന്ന്, കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. രണ്ടോ മൂന്നോ നാലോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തിയെന്നും ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുകണ്. അതേതെന്ന് സഭയില്‍ പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബില്ലിലെ ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാമെന്നും ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

അതേസമയം, കുഞ്ഞാലിക്കുട്ടി എംപി ഉയര്‍ത്തുന്ന വാദം ശരിയല്ലെന്ന് അല്ലെന്ന് പറഞ്ഞ അമിത് ഷാ, ബില്ലില്‍ ഒരിടത്തും മുസ്‌ലിം എന്ന് പരാമര്‍ശിച്ചിട്ടില്ലെന്നാണ് മറുപടി തന്നത്. ഇത് ഭരണഘടനാ വിരുദ്ധമല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

എന്നാൽ എല്ലാ സമുദായങ്ങളേയും പരാമർശിക്കുകയും ഒരു സമുദായത്തെ മാത്രം ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സർക്കാറിന്റെ ഉദ്ദേശം വ്യക്തമാണന്നും കുഞ്ഞാലികുട്ടി തിരിച്ചടിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് എംപിമാർ രാവിലെ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. മതേതര-ജനാധിപത്യ കക്ഷികളുമായി ചേർന്ന് ബില്ല് നിയമമാവാതിരിക്കാൻ സാധ്യമായതല്ലാം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞാലിക്കുട്ടി വിജയ് ചൗക്കിൽ മാധ്യമപ്രവർകരോട് പറഞ്ഞു. ബില്ല് നിയമമാവുകയാണങ്കിൽ ബില്ലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് പാർട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. എംപിമാരായ ഇടി മുഹമ്മദ്ബഷീർ, പിവി അബ്ദുൾവഹാബ്, നവാസ്കനി എന്നിവർ പ്രത്രസമ്മേളനത്തിൽ പങ്കെടുത്തു