അലിഗഢിലും പൊലീസ് അതിക്രമം; സ്ഥാപനം ജനുവരി അഞ്ചുവരെ അടച്ചു


അലിഗഢ്: ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലക്ക് പിന്നാലെ യു.പിയിലെ അലിഗഢ് മുസ്ലിം സര്‍വകലാശാലയിലും പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന് നേരെ പൊലീസ് അതിക്രമം.

ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചു. ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ജനുവരി അഞ്ച് വരെ സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം കാമ്പസിനകത്തേക്ക് പൊലീസ് വെടിവെച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ വിദ്യാര്‍ഥികള്‍ റൂമിലേക്ക് ഓടുകയായിരുന്നു. കാമ്പസിനു പുറത്തെ മോട്ടോര്‍ ബൈക്കുകളും പൊലീസ് അടിച്ചു നശിപ്പിച്ചു.

SHARE