പൗരത്വഭേദഗതി ബില്‍; അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ 25000 വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം

ആഗ്ര: ദേശീയ പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ നിരാഹാര സമരത്തിനൊരുങ്ങി അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. 25000 വിദ്യാര്‍ത്ഥികളാണ് ഇന്ന് (ബുധന്‍) മുതല്‍ സമരം നടത്തുന്നത്.

‘ഭക്ഷണമുറികളെല്ലാം പൂട്ടിയിട്ട് 25000 വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തിനിറങ്ങുമെന്നും ദേശീയ പൗരത്വ ബില്ലിലൂടെ ഒരു വര്‍ഗ്ഗത്തെ ഒന്നടങ്കം പുറത്താക്കുക എന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നും’വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി മുഴുവനായും അടച്ചിടാനാണ് തീരുമാനം. അവസാന സെമസ്റ്റര്‍ എക്‌സാം ബഹിഷ്‌കരിക്കാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു.

ദേശീയ പൗരത്വ ബില്ലിനെതിരെ സമരത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. സമരത്തില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ അധ്യാപകരും ബില്ല് നടപ്പിലാക്കുന്ന ഭരണാധികാരികള്‍ക്കൊപ്പമാണെന്ന് കരുതുമെന്നും നോട്ടീസില്‍ പറയുന്നു.

SHARE