പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച ബിഎസ്പി എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പതേരിയ എംഎല്‍എ രമാബായി പരിഹാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്.
ബിഎസ്പി അച്ചടക്കമുള്ള പാര്‍ട്ടിയാണ്. അത് തകര്‍ക്കുന്നത് പാര്‍ട്ടി എംപിയായാലും എംഎല്‍എ ആയാലും നടപടി എടുക്കും’മായാവതി ട്വിറ്ററില്‍ കുറിച്ചു.ഭരണഘടനയെ തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.എസ്.പി എന്നും പോരാടുമെന്നും ഇതിനെതിരെ പാര്‍ട്ടിയില്‍ ആര് രംഗത്തെത്തിയാലും നടപടിക്ക് വിധേയമാകുമെന്നും മായാവതി വ്യക്തമാക്കി.