ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രക്ഷോഭത്തിന്. നാളെ ഇവര്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധത്തിന് ജാമിയ സമര സമിതി ആഹ്വാനം ചെയ്തു.
സമരത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നാല് പേര്‍ മലയാളികളാണ്. സമരത്തിന് എല്ലാ ക്യാംപസിലെയും വിദ്യാര്‍ത്ഥികള്‍ പിന്തുണ നല്‍കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ ദില്ലിയെ യുദ്ധക്കളമാക്കിയത് കഴിഞ്ഞ ദിവസമാണ്. പിന്നീട് നടന്ന പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്താകമാനം പിന്തുണ ലഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മദ്രാസിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ വരെ പ്രതിഷേധമുയര്‍ന്നു. പൊലീസ് നടപടികളില്‍ ഭയന്ന് പിന്മാറില്ലെന്ന് നേരത്തെ തന്നെ ജാമിയ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നു. വീണ്ടും സമരം ശക്തമാക്കുമെന്നാണ് ഇവര്‍ അറിയിച്ചിരുന്നത്.