പൗരത്വ പ്രതിഷധ മഹാറാലിയെ പാക് അനുകൂല റാലിയാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍;വിവാദമായപ്പോള്‍ മാപ്പു പറഞ്ഞു

കോഴിക്കോട്ട് നടന്ന പൗരത്വ റാലിയെ കുറിച്ച് പാക് അനൂകൂല റാലിയെന്ന് കുറുപ്പിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിവാദമായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പുമായി രംഗത്ത്. കോഴിക്കോട് കലക്ട്രേറ്റില്‍ സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ് വിഭാഗത്തില്‍ ജൂനിയര്‍ സൂപ്രണ്ടായി ജോലി ചെയ്തുവരുന്ന പി.വി സത്യപ്രകാശാണ് റാലിയെ പാക് അനുകൂല റാലിയാണെന്ന് കുറുപ്പിട്ടത്.

റാലിയുമായി ബന്ധപ്പെട്ടു കോഴിക്കോട് നഗരത്തിലുള്ള ട്രാഫിക്ക് നിയന്ത്രണത്തിന്റെ ഭാഗമായി സിറ്റി ട്രാഫിക് പൊലീസിന്റെ എഫ്.ബി പേജില്‍ നല്‍കിയിരുന്ന അറിയിപ്പിന് താഴെയാണ് റാലിയെ പാക് അനുകൂലവും രാജ്യ വിരുദ്ധവുമായി ചിത്രീകരിച്ചു ഇദ്ദേഹം പോസ്റ്റിട്ടത്.കോഴിക്കോട് പൗരാവലിയോ ? എന്താണ് ഹേ, ഒരു പറ്റം രാഷ്ട്ര വിരുദ്ധ, പാക് അനുകൂലികള്‍ നടത്തുന്ന പ്രോഗ്രാം എങ്ങനെയാണ് പൗരാവലിയുടേതാവുക എന്നാണ് സത്യപ്രകാശം കമന്റിട്ടിരിക്കുന്നത്.

SHARE