‘ഇതാണ് കേരളം’: പ്രതിഷേധ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഘോഷയാത്രക്ക് വളണ്ടിയര്‍മാരായി മുസ്‌ലിം സംഘടനകള്‍; വീഡിയോ

മതത്തിനപ്പുറം മനുഷ്യന് പ്രാധാന്യം നല്‍കുന്ന ജനതയാണ് കേരളീയരെന്ന് വീണ്ടും തെളിയിക്കുന്ന ദൃശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൃശൂര്‍ സിറ്റി പൊലീാണ്് ഫേസ്ബുക്കിലൂടെ വീഡിയോ പുറത്ത് വിട്ടത്. കേരളം എന്തുകൊണ്ടാണ് വ്യത്യസ്തവും മനോഹരവുമാകുന്നത് എന്നതിന് ഉദാഹരണമാണ് ഈ വീഡിയോ. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ മുസ്ലിം സംഘടനകള്‍ തൃശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം.

ഭരണഘടനാ സംരക്ഷണവലയം എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി നടക്കുന്ന സമയത്ത് തന്നെയായിരുന്നു തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയും. ഘോഷയാത്ര കടന്നുപോകുന്നതിനുള്ള സൗകര്യം തേടി ക്ഷേത്ര ഭാരവാഹികള്‍ പ്രതിഷേധ പരിപാടിയുടെ സംഘാടകരെ സമീപിച്ചു. എന്നാല്‍ സൗകര്യം നല്‍കുന്നതിനൊപ്പം ഘോഷയാത്രയ്ക്ക് വളണ്ടിയര്‍മാരായി മുമ്പില്‍ നിന്നതും പ്രതിഷേധത്തിനെത്തിയ മുസ്ലിം പ്രവര്‍ത്തകര്‍ തന്നെയാണ്.

SHARE