ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദിവസങ്ങളായി രാജ്യത്തെ പിടിച്ചുലക്കുന്ന ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്. സമരത്തിനിടെ, ഹൃദ്യമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ക്കും രാജ്യം സാക്ഷിയാവുകയാണ്. സ്നേഹത്തിന്റെ ഭാഷയില്‍ ചേര്‍ത്തുപിടിക്കുകയാണ് ചിലര്‍. ഡല്‍ഹിയിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്നവര്‍ക്കു ചൂടു ചായയും ബിസ്ക്കറ്റും ബിരിയാണിയും വരെ സമ്മാനിക്കുന്ന മനുഷ്യരെ കാണാം
ഡിസംബര്‍ 19ന് പ്രഭാതഭക്ഷണം പോലും ഉപേക്ഷിച്ചു പ്രതിഷേധിച്ചവര്‍ക്ക് സമൂസയും പഴവും ബിസ്ക്കറ്റും വിതരണം ചെയ്തായിരുന്നു ഒരു സംഘം സമരത്തിന്റെ ഭാഗമായത്. ഡിസംബര്‍ 16ന് ഇന്ത്യ ഗേറ്റില്‍ പ്രതിഷേധിച്ചവര്‍ക്ക് വെജിറ്റബിള്‍ ബിരിയാണി നല്‍കിയാണ് സന്നദ്ധ സംഘടന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സിഖ് സമുദായത്തിലെ അംഗങ്ങള്‍ ഇവര്‍ക്കായി സൗജന്യ ചായ വിതരണം നടത്തി.
ഇക്കൂട്ടത്തില്‍ തന്റെ ചെറിയ സമ്പാദ്യം കൊണ്ട് ബിസ്ക്കറ്റുകള്‍ വാങ്ങി സമരം ചെയ്യുന്നവര്‍ക്ക് വിതരണം ചെയ്ത പെണ്‍കുട്ടി സൈബര്‍ ലോകത്ത് താരമായി. അതേസമയം, നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. സംഘര്‍ഷം അരങ്ങേറിയ ഡല്‍ഹിയിലും യുപിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ രാത്രി ഡല്‍ഹി ഗേറ്റില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 42പേരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒന്‍പതുപേരെ മോചിപ്പിച്ച