പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നു; നിയമത്തില്‍ അയവു വരുത്താന്‍ കേന്ദ്രം


ന്യൂഡല്‍ഹി: എന്‍.ആര്‍.സി, സി.എ.എ നിയമങ്ങളെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാടില്‍ അയവു വരുത്താമെന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണമുറിയാത്ത പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചനാ നീക്കം. പ്രക്ഷോഭം നടത്തുന്നവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. നിയമപ്രകാരം 1987നുമുമ്പ് ഇന്ത്യയില്‍ ജനിച്ചവരും 1987നു മുമ്പ് മാതാപിതാക്കള്‍ ഇന്ത്യയില്‍ ജനിച്ചവരുമായ എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണ്. പൗരത്വ ഭേദഗതി ബില്ലിനെപ്പറ്റിയോ രാജ്യവ്യാപകമായി നടപ്പാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിനെയോ ഭയപ്പെടേണ്ട കാര്യമില്ല.’ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

SHARE