പൗരത്വനിയമത്തിനെതിരെ ആസ്‌ത്രേലിയയിലും അമേരിക്കയിലും പ്രതിഷേധം

ന്യൂ​യോ​ർ​ക്\​​മെ​ൽ​ബ​ൺ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ന്ത്യ​യൊ​ട്ടാ​കെ കാ​മ്പ​സു​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​പ്പോ​ൾ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി വി​ദേ​ശ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും. ആസ്‌ത്രേലിയയിലും അമേരിക്കയിലും ഇ​ന്ത്യ​ൻ വം​ശ​ജ​ർ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ന്യൂ​യോ​ര്‍ക്കി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ന് മു​ന്നി​ലും ബോ​സ്​​റ്റ​ണി​ലെ മ​സാ​ചു​സെ​റ്റ്സ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, കാ​ലി​ഫോ​ർ​ണി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ അ​മേ​രി​ക്ക​യി​ൽ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ്​ കോ​ൺ​ഗ്ര​സ്​ യു.​എ​സ്.​എ, കെ.​എം.​സി.​സി, ഓ​വ​ര്‍സീ​സ് ഇ​ന്ത്യ​ന്‍ കൗ​ൺ​സി​ൽ, ഇ​ന്ത്യ​ന്‍-​അ​മേ​രി​ക്ക​ന്‍ മു​സ്‍ലിം കൗ​ൺ​സി​ൽ എ​ന്നി​വ​ക്കു പു​റ​മെ, വി​വി​ധ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധം ന​ട​ത്തി. 

കാ​ലി​​ഫോ​ർ​ണി​യ​യി​ലെ സാ​ന്ത​ക്ലാ​ര​യി​ൽ മ​ല​യാ​ളി​ക​ളും പ​ഞ്ചാ​ബി​ക​ളു​മു​ൾ​പ്പെ​ടെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ ഹോ​ളി​വു​ഡ്​ താ​രം ജോ​ൺ കു​സാ​ക്, ച​രി​ത്ര​കാ​ര​ൻ പീ​റ്റ​ർ ഫ്രെ​ഡ​റി​ക്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ന്യൂ​യോ​ർ​ക്​ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്​ മു​ന്നി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ്​ കോ​ൺ​ഗ്ര​സ്​ യു.​എ​സ്.​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഭാ​ര​ത്​ ബ​ച്ചാ​വോ’ പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ കെ.​എം.​സി.​സി അ​ട​ക്ക​മു​ള്ള സം​ഘ​ന​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. ‘മ​തേ​ര​ര ഇ​ന്ത്യ​യെ ര​ക്ഷി​ക്കൂ, എ​ൻ.​ആ​ർ.​സി വേ​ണ്ട, സി.​എ.​ബി വേ​ണ്ട’ എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ൾ പി​ടി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കെ.​എം.​സി.​സി നേ​താ​വ്​ ഷെ​മി അ​ടി​മാ​ലി അ​ട​ക്ക​മു​ള്ള​വ​ർ സം​സാ​രി​ച്ചു.

ആസ്‌ത്രേലിയ​യിലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മെ​ൽ​ബ​ണ്‍, സി​ഡ്നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പ്ല​ക്കാ​ര്‍ഡു​ക​ളും പോ​സ്​​റ്റ​റു​ക​ളു​മേ​ന്തി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ആ​സ്​​ട്രേ​ലി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ല്‍ ഒ​​ട്ടേ​റെ പേ​ര്‍ പ​ങ്കെ​ടു​ത്തു.

തെ​ല​ങ്കാ​ന​യി​ലെ കോ​ൺ​ഗ്ര​സ് എം.​പി കോ​മ​തി വെ​ങ്കി​ട്ട റെ​ഡ്​​ഡി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ഷ് വ​ല്ല​ത്ത്, ഇ​ന്ത്യ​ൻ മ​ല​യാ​ളി എ​ഡി​റ്റ​ർ തി​രു​വ​ല്ലം ഭാ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഫ്താ​ബ് മു​ഹ​മ്മ​ദ്, സു​ഖ്‌​ബീ​ർ സ​ന്ധു, സോ​ബ​ൻ തോ​മ​സ്, പി.​വി. ജി​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

SHARE