ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിലക്കിനെ മറികടക്കാന്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തി കെജരിവാള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് മറുപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരം ദല്‍ഹിയില്‍ സൗജന്യമായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം സേവനം നിര്‍ത്തിവെക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ ട്വീറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഡല്‍ഹി, ബെംഗളൂരു, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധം കനക്കുകയാണ്. ബെംഗളൂരുവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അതിനെ വെല്ലുവിളിച്ച് ജനങ്ങള്‍ രംഗത്തിറങ്ങി. ഡല്‍ഹിയില്‍ പ്രക്ഷോഭം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സീതാറാം യെച്ചൂരി, ഡി. രാജ, യോഗന്ദ്ര യാദവ് തുടങ്ങിയ പ്രമുഖ നേതാക്കളേയും അക്കാദമിഷന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.

SHARE