പൗരത്വ ഭേദഗതി നിയമം; അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷം

പൗരത്വ രജിസ്റ്ററിനെതിരെ അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷമാവുന്നു. തമിഴ്‌നാട്ടില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ആര്‍ ബി ഉദയകുമാര്‍ നിലപാട് വ്യക്തമാക്കി. അത്തരം നീക്കമുണ്ടായാല്‍ എതിര്‍ക്കുമെന്നും ഉദയകുമാര്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം പൗരത്വ ഭേദഗതി നിയമത്തില്‍ സ്വീകരിച്ച നിലപാടാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ അന്‍വര്‍ രാജ വിമര്‍ശിച്ചിരുന്നു. പിഎംകെയ്ക്ക് പുറമെ മുതിര്‍ന്ന നേതാക്കള്‍ കൂടി രംഗത്തെത്തിയതോടെ അണ്ണാ ഡിഎംകെ നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ തദ്ദേശഭരണ സ്ഥാനപങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷി വന്‍ വിജയം നേടുന്ന പതിവ് തിരുത്തിയാണ് തമിഴ്‌നാട് ഇത്തവണ വിധിയെഴുതിയത്.

SHARE