പൗരത്വ നിയമ ഭേദഗതി ഹര്‍ജി പരിഗണിക്കുന്ന ദിവസം തന്നെ നിര്‍ഭയ പ്രതികളെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചതിനു പിന്നില്‍

ഉമ്മര്‍ വിളയില്‍

നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റാന്‍ തീരുമാനം. കൊന്നു തീര്‍ക്കാനുള്ള ആ തീരുമാനത്തെ ആവോളം കൈയടിച്ച് പ്രോത്സാഹിപ്പിക്കേണ്ടതാണ്. പക്ഷേ, അതിന്റൊപ്പം ജനുവരി 22 എന്ന ഡെയ്റ്റ് വരുന്നതു കൊണ്ട് തല്‍ക്കാലം കൈയടിയില്ല. പൗരത്വ ഭേദഗതി വിഷയത്തില്‍ പരമോന്നത ന്യായാസനത്തിന്റെ നിലപാടെന്തെന്ന് കാത്തുനിക്കുന്ന ദിവസമാണന്ന്.

ബാബരി വിധിയുടെ അന്ന് ഗ്രൂപ്പായ ഗ്രൂപ്പെല്ലാം അഡ്മിന്‍ ഒണ്‍ലിയാക്കി വെച്ച് തന്ത്രപരമായി നമ്മെ വീഴ്ത്തി. പൗരത്വത്തിന്റെ പേരില്‍ കലാപകലുഷിതമായ ഇടങ്ങളിലെല്ലാം ഇന്റര്‍നെറ്റ് സേവനം കെട്ടിപ്പൂട്ടിയും നമ്മെ വീഴ്ത്തി. ആ തരത്തില്‍ പ്രകോപന ദുരീകരണത്തിന്റെ വേറൊരു സിസ്റ്റമാറ്റിക് പാറ്റേണാണ് ഈ തൂക്കിക്കൊല്ലല്‍ എന്നു വിശ്വസിക്കാനാണ് താല്‍പര്യം.

ഇനിയൊരു അഡ്മിന്‍ ഒണ്‍ലി സാധ്യമല്ലെന്ന് ഭരണകൂടത്തിന് നല്ലപോലെ നിശ്ചയമുണ്ട്. എന്നാ പിന്നെ, അന്ന് ഗ്രൂപ്പുകളില്‍ ഓടുന്ന വാര്‍ത്ത ഏതായിരിക്കണമെന്ന് നിശ്ചയിക്കുകയാണ് അവര്. ഗ്രൂപ്പ് കെട്ടിപ്പൂട്ടുക സാധ്യമല്ലാത്ത സാഹചര്യത്തില്‍, അതിലൂടെ ഓടുന്ന വാര്‍ത്ത ഏതായിരിക്കണമെന്നു നിശ്ചയിക്കുന്നതിന്റെ പേരും ഫാസിസം തന്നെയാണ്.

രാവിലെ ഏഴു മണിക്കാണാ തൂക്കിക്കൊല്ലല്‍. ഒരുപക്ഷേ, അന്ന് പത്ത് പന്ത്രണ്ട് മണിയുടെ ഇടയില്‍ പൗരത്വ വിഷയത്തിലെ സുപ്രീംകോടതി നിലപാടും വന്നേക്കും. ഇനി കോടതി ഉത്തരവ് പൂര്‍ണമായും ജനം നിരാകരിക്കാന്‍ വേണ്ടി ആ തൂക്കിക്കൊല്ലല്‍ ലൈവ് ടെലികാസ്റ്റിട്ടാലും അല്‍ഭുതപ്പെടാനില്ല. ഏതു വിധേനയും കോടതിയുത്തരവ് ലാപ്‌സായിപ്പോവുക എന്നതായിരിക്കണം അവരുടെ അജണ്ട. അതിലൊരു തരത്തിലും വീണു കൊടുക്കരുത്.

നിര്‍ഭയ പ്രതികളെ തൂക്കിക്കൊല്ലുന്നതില്‍ പോലും ഒരു നാറിയ രാഷ്ട്രീയമുണ്ടെന്ന പ്രബുദ്ധതയോടെ പെരുമാറുക. ആ ചെറ്റകളെ കൊന്നവസാനിപ്പിക്കുന്നത് പൗരത്വത്തിനു ഒരു മുതല്‍ക്കൂട്ടാവരുത്.

ഏഴു കൊല്ലമായി നിര്‍ഭയ കൊല്ലപ്പെട്ടിട്ട്. ഇതു വരെ അവര്‍ക്കു കിട്ടാത്ത നീതി 22 എന്ന ജനാധിപത്യ ഇന്ത്യക്ക് അങ്ങേയറ്റം ക്രൂഷ്യലായ ദിനത്തില്‍ തന്നെ കിട്ടുന്നതിനോട് യോജിപ്പില്ല. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറ്റിപ്പിടിക്കാവുന്നതാണ്..

SHARE