പൗരത്വം സംബന്ധിച്ച പ്രതിഷേധം; നടന്‍ സിദ്ധാര്‍ഥടക്കം അറുന്നൂറു പേര്‍ക്കെതിരെ കേസ്


ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നടന്‍ സിദ്ധാര്‍ഥ് അടക്കം അറുന്നൂറു പേര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ടി.എം.കൃഷ്ണ, നടന്‍ സിദ്ധാര്‍ഥ്, വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകന്‍ നിത്യാനന്ദ് ജയറാം
ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ തിരുവള്ളുവര്‍കോട്ടത്ത് വിവിവധ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിലക്കു ലംഘിച്ചു പങ്കെടുത്തതിനാണ് കേസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തെറ്റായ പ്രചാരണം നടത്തുമെന്ന് ചൂണ്ടികാണിച്ചു പരിപാടിക്ക് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് പൊലീസിന്റെ ശ്രമമെന്നു മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ കുറ്റപെടുത്തി.

SHARE