കെ.എം മാണിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം : എല്‍.ഡി.എഫ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

കോട്ടയം: കെ.എം മാണിയുടെ തട്ടകമായ പാല മുത്തോലി ഗ്രാമപ്പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനെതിരെ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. മാണി വിഭാഗത്തിന്റെ സില്‍വി മനോജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ്‌മോള്‍ ജോര്‍ജ് 117 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ജിസ്‌മോള്‍ ജോര്‍ജിന് 399 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മാണി വിഭാഗത്തിന്റെ സില്‍വി മനോജിന് 282 വോട്ടുകളാണ് നേടാനായത്. 40 വോട്ടുകള്‍ നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉഷാ ബാബു മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ എല്‍.ഡിഎ.ഫ് സ്ഥാനാര്‍ത്ഥി അനിതക്ക് വെറും 33 വോട്ടുകളുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

SHARE