രാജസ്ഥാനില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസ് മുന്നേറ്റം

ജയ്പൂര്‍: രാജസ്ഥാനില്‍ പഞ്ചായത്ത് സമിതികളിലേക്കും ജില്ലാ പരിഷത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ജില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ ഏഴ് സീറ്റുകളും കോണ്‍ഗ്രസ് നേടി. ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു. ജൂണ്‍ 30ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ചയാണ് പുറത്തുവന്നത്.

പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 74 സീറ്റുകളില്‍ 39 എണ്ണവും കോണ്‍ഗ്രസ് നേടി. 29 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. എട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും രണ്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥികളും അഞ്ച് സ്വതന്ത്രരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നുള്ള പാര്‍ട്ടിയുടെ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്ന് പി.സി.സി അധ്യക്ഷനും ഉപ മുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

SHARE