ആലിപ്പറമ്പ് പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പ്: യു.ഡി.എഫിനു റെക്കോര്‍ഡ് ഭൂരിപക്ഷം

പെരിന്തല്‍മണ്ണ: വ്യാഴാഴ്ച ഉപതെരെഞ്ഞെടുപ്പ് നടന്ന ആലിപ്പറമ്പ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് യു.ഡി.എഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ തിരിച്ചു പിടിച്ചു. മുസ്്‌ലിം ലീഗിലെ പി.ടി ഹൈദരലി മാസ്റ്റര്‍ 798 വോട്ടിനാണ് വിജയിച്ചത്. ആകെയുള്ള 2109 വോട്ടര്‍മാരില്‍ 1566 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. 74.25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 384ന് എതിരെ 1184 വോട്ടിനാണ് യു.ഡി.എഫ് വിജയം. ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി രാജിവെച്ച ഒഴിവിലാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നിലവില്‍ മുസ്്‌ലിംലീഗിനും എല്‍.ഡി.എഫിനും ഒമ്പത്് സീറ്റ് വീതവും കോണ്‍ഗ്രസിന് രണ്ടും സീറ്റുകളാണ് ഉള്ളത്. വട്ടപ്പറമ്പിലെ വിജയത്തോടെ 21 അംഗ ഭരണ സമിതിയില്‍ മുസ്‌ലിം ലീഗ് അംഗങ്ങളുടെ എണ്ണം 10 ആവും.

SHARE