പാലാ ഉപതിരഞ്ഞെടുപ്പ് ; 71.13 ശതമാനം പോളിംങ് പ്രാഥമിക റിപ്പോര്‍ട്ട്

പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ആറുമണിവരെ 71.13 ശതമാനം പേര്‍ വോട്ട് ചെയ്തു.അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 72നും 75 ശതമാനത്തിനും ഇടയില്‍ പോളിങ് എത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.25 ശതമാനമായിരുന്നു പോളിങ്.

രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിങ് മന്ദഗതിയിലാവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പെയ്ത മഴയും പോളിങ് കുറച്ചു. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തിലുള്ളത്. കെ.എം മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതിര്‌ഞ്ഞെടുപ്പ് നടക്കുന്നത്.