സംസ്ഥാനത്ത് നവംബര്‍ 22 ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്ത് നവംബര്‍ 22ന് സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിലുള്ള ഇളവ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്.

മിനിമം യാത്രാ നിരക്ക് പത്ത് രൂപയാക്കുക. മിനിമം ടിക്കറ്റില്‍ സഞ്ചരിക്കാവുന്ന പരമാവധി ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ പ്രത്യേക യാത്രാനിരക്ക് അഞ്ച് രൂപയായി കൂട്ടുക എന്നിവയായിരുന്നു ബസുടമകള്‍ മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങള്‍. സ്വകാര്യ ബസുകളില്‍ അനുവദിക്കുന്നതുപോലുള്ള വിദ്യാര്‍ത്ഥി കണ്‍സഷന്‍ കെഎസ്ആര്‍ടിസി ബസുകളിലും അനുവദിക്കണമെന്നും സ്വകാര്യ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നിരക്കിളവ് അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നുണ്ട്.

SHARE