പാലക്കാട്ട് നാളെ സ്വകാര്യബസ് പണിമുടക്ക്

പാലക്കാട് ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും. ഡി.എ. കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ബസ് ഉടമകളും തൊഴിലാളികളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് സമരവുമായി തൊഴിലാളികള്‍ രംഗത്തെത്തിയത്.

ഇതുവരെ മൂന്ന് ഡി.എ. കുടിശ്ശിക ആയിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണമെങ്കിലും തന്നാല്‍ സമരത്തില്‍നിന്ന് പിന്മാറാമെന്ന് തൊഴിലാളിസംഘനടകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബസ് ഉടമകള്‍ വഴങ്ങിയില്ല. ബസ് ചാര്‍ജ് വര്‍ധനയ്ക്കുശേഷം ഡി.എ. കുടിശ്ശിക നല്‍കാമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.

SHARE