ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഏഴായിരത്തിലധികം ബസുകള്‍ ഒരു വര്‍ഷത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കുകയാണെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പിന് കത്തുനല്‍കി. ടാക്‌സ്, ഇന്‍ഷൂറന്‍സ്, ക്ഷേമനിധി എന്നിവയില്‍ ഇളവു ലഭിക്കുന്നതിനാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നത്.
3 മാസം കൂടുമ്പോള്‍ 29910 രൂപ ടാക്‌സ്, 5000 രൂപ തൊഴിലാളി ക്ഷേമനിധി എന്നിവ അടക്കണം. വര്‍ഷത്തില്‍ എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ബസുകളുടെ വിലക്ക് ആനുപാതികമായി ഇന്‍ഷൂറന്‍സ് അടക്കണം. 60 ദിവസം സര്‍വ്വീസ് നടത്തിയിട്ടില്ലെങ്കില്‍ എല്ലാത്തിനും ഇളവ് ലഭിക്കും. ഇത് മുന്നില്‍ കണ്ടാണ് ദീര്‍ഘകാലത്തേക്ക് ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നത്.ലോക്ക്ഡൗണ്‍ കാലത്തെ എല്ലാ ബാധ്യതകളും ഒഴിവാക്കി നല്‍കിയാല്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്നും ബസുടമകള്‍ പറയുന്നു.