ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 മരണം

ഊട്ടി: ഊട്ടിക്കു സമീപം വാലിവ്യൂവിലുള്ള മന്തടയില്‍ സര്‍ക്കാര്‍ ബസ് മുന്നൂറ് അടി താഴ്ചയിലേയ്ക്കു മറിഞ്ഞ് ആറു പേര്‍ മരിച്ചു. ഊട്ടിയില്‍ നിന്നു കൂനൂരിലേയ്ക്കു 40 പേരുമായി
പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. 28 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഇവരില്‍ 22 പേരെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

SHARE